കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിചിത്രത്തിൽ തൊടുക പോലുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.

0
51

കോട്ടയം • കോൺഗ്രസുകാർ ഒരിക്കലും ഗാന്ധിചിത്രത്തിൽ തൊടുക പോലുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഗാന്ധിജിയെ ഹൃദയത്തില്‍ ആരാധിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പറഞ്ഞു. കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനെതിരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ ഗാന്ധി ചിത്രം തകർത്തതു സംബന്ധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന.

ഗാന്ധിജിയുടെ ചിത്രം തകർത്തത് കോൺഗ്രസുകാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മറുപടി.

കോട്ടയം നഗരത്തിൽ നടന്ന സംഭവങ്ങളിൽ ഏകപക്ഷീയമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. അക്രമത്തിൽ പരുക്കേറ്റ കോൺഗ്രസ് നേതാക്കൾക്ക് എതിരെയാണ് പൊലീസ് ആദ്യം കേസ് എടുത്തത്. ശനിയാഴ്ച കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. ബാരിക്കേഡ് ശരിയായി കെട്ടാത്തതിനാൽ അത് മറിഞ്ഞ് വീണാണ് പരുക്കു പറ്റിയത്. ഇതിന്റെ പേരിൽ പൊലീസ് കോൺഗ്രസ് നേതാക്കളെ അക്രമിച്ചു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here