രജനീകാന്തിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്‍ത് 2002 ല്‍ പുറത്തെത്തിയ ബാബയാണ് അത്. ഡിസംബര്‍ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ഭേദപ്പെട്ട പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് നേടുന്നത്. മൂന്ന് ദിവസത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 57.5 ലക്ഷം ആണ്. ഞായറാഴ്ച 45 ലക്ഷവും തിങ്കളാഴ്ച 23.75 ലക്ഷവും നേടി. ആദ്യ മൂന്ന് ദിനങ്ങളില്‍ ആകെ 1.26 കോടി രൂപ. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കാണ് ഇത്. വിവിധ ഭാഷകളില്‍ പലപ്പോഴും ഇത്തരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെടുക ബോക്സ് ഓഫീസ് വിജയങ്ങളായോ കലാമൂല്യത്തിന്‍റെ പേരിലോ പില്‍ക്കാലത്ത് കള്‍ട്ട് പദവി നേടിയ ചിത്രങ്ങള്‍ ആയിരിക്കും. എന്നാല്‍ റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു ചിത്രം റീമാസ്റ്റര്‍ ചെയ്യപ്പെട്ടു എന്നതാണ് ബാബയുടെ കാര്യത്തിലെ കൌതുകം.
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 2002 ഓഗസ്റ്റ് 15 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.