വാഷിങ്ടൺ: ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയാണെന്നും ഉഭയകക്ഷി ബന്ധത്തെ വാഷിങ്ടൺ വിലമതിക്കുന്നതായും യു.എസ്. റഷ്യയിൽ നിന്ന് വിലക്കിഴിവിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യയുടെ നയമാണെന്നും വൈറ്റ്ഹൗസ് സുരക്ഷ സമിതി സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് കോഓഡിനേറ്റർ ജോൺ കിർബി പറഞ്ഞു.