ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ബൈക്ക് റിവോള്‍ട്ട് ആര്‍.വി.400

0
75

വൈദ്യുതവാഹനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഇളവുകൂടിയാകുന്നതോടെ വാഹനപ്രേമികള്‍ ഇലക്ട്രിക് ബൈക്കുകളിലേക്ക് നീങ്ങുകയാണ്.

വാഹനവില്‍പ്പനരംഗത്തെ മുന്‍നിര സ്ഥാപനമായ നിപ്പോണ്‍ ഗ്രൂപ്പിന് കീഴിലുള്ള ആസ്‌ട്രോണ്‍ ആണ് റിവോള്‍ട്ടിന്റെ കേരളത്തിലെ ഡീലര്‍മാര്‍.

ഷോറൂമുകളുടെ എണ്ണം ഈ വര്‍ഷംതന്നെ നാല്‍പ്പതായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് റിവോള്‍ട്ട് മോട്ടോഴ്സിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ രാഹുല്‍ ശര്‍മ പറഞ്ഞു. നിര്‍മിതബുദ്ധി (എ.ഐ.)യില്‍ അധിഷ്ഠിതമായ രാജ്യത്തെ ആദ്യ ഇലക്ട്രിക് ബൈക്കുകളാണ് റിവോള്‍ട്ടിന്റേത്. നിലവില്‍ ‘ആര്‍.വി.400’ എന്ന ഒരൊറ്റ മോഡലാണ് ഉള്ളത്. വൈകാതെ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഇന്ധനവില റെക്കോഡ് ഉയരത്തിലെത്തിനില്‍ക്കുന്നതിനാല്‍ പെട്രോള്‍ ബൈക്കുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറുകയാണ്. ഇതിനൊപ്പം, വൈദ്യുത വാഹനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന ഇളവുകൂടിയാകുന്നതോടെ വാഹനപ്രേമികള്‍ ഇലക്ട്രിക് ബൈക്കുകളിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ ശര്‍മ പറഞ്ഞു.വൈദ്യുതവാഹനങ്ങളുടെ ഭാവി മുന്നില്‍ക്കണ്ടാണ് റിവോള്‍ട്ടിന്റെ ഡീലര്‍ഷിപ്പ് എടുത്തിരിക്കുന്നതെന്ന് നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബാബു മൂപ്പന്‍ പറഞ്ഞു. കാര്‍, വാണിജ്യവാഹനം എന്നീ മേഖലകളിലുണ്ടാക്കിയ നേട്ടം ഇരുചക്രവാഹന വിപണിയിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here