മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്‌നാഥ് ഷിന്‍ഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങള്‍ക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്‌ന പരിഹാരത്തിനായി ശരത് പവാറും രംഗത്തെത്തി. നാല് ശിവസേന എംഎല്‍എമാര്‍ കൂടി വിമത ക്യാമ്പില്‍ എത്തി. അണികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ധവ് താക്കറെ നടത്തുന്നത്.
നാല് എംഎല്‍എമാര്‍ കൂടി വിമത പക്ഷത്തു ചേരാന്‍ ഗുവാഹത്തിയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ ആഭ്യന്തരകാര്യം മാത്രമെന്ന നിലപാടുമായി ആദ്യ ഘട്ടത്തില്‍ അകന്നു നിന്ന ശരത് പവാര്‍ പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങിയതോടെ അഗാഡി പക്ഷവും സജീവമായി. വിമത പക്ഷത്തുള്ള 17 എംഎല്‍എമാരുമായി ഔദ്യോഗിക നേതൃത്വം ചര്‍ച്ച നടത്തിയതയായി റിപ്പോട്ടുണ്ട്.