കൊച്ചി മെട്രോ സർവ്വീസ് നീട്ടി

0
63

കൊച്ചി:പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള പുതിയ മെട്രോപ്പാതയിൽ സർവീസ് തുടങ്ങാൻ സുരക്ഷാ കമ്മിഷണറുടെ അന്തിമാനുമതിയായി. ഈ മാസം തന്നെ സർവീസ് തുടങ്ങും. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ ഈ മാസം ഒൻപതിനാണ് പരിശോധനകൾക്കായി എത്തിയത്. സുരക്ഷാ കമ്മിഷണർ അഭയ് കുമാർ റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന മൂന്നുദിവസം നീണ്ടു. കൊച്ചി മെട്രോ യാത്രാ സർവീസ് തുടങ്ങിയതിന്റെ അഞ്ചാം വർഷികാഘോഷങ്ങൾക്കിടെയാണ് പുതിയ റൂട്ടിനും അനുമതി ലഭിക്കുന്നത്.

എസ്.എൻ. ജങ്ഷനിലേക്ക് മെട്രോ നീളുന്നത് യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാക്കും. ഈ വർഷം ഡിസംബറിനകം പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെയാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here