ഭിന്നശേഷിക്കാരനെ കാണാൻ ഡോക്ടര്‍ വിസമ്മതിച്ചു ; വിശദീകരണം തേടി ആരോഗ്യ മന്ത്രി

0
72

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. പരാതിക്കാരനെ വിളിച്ച് മന്ത്രി കാര്യങ്ങൾ അന്വേഷിച്ചു. ഭിന്നശേഷിക്കാരനുണ്ടായ ദുരനുഭവം ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു.

എട്ട് വര്‍ഷം മുമ്പുണ്ടായ വീഴ്ചയെതുടര്‍ന്ന് വീല്‍ച്ചെയറിലായിരുന്നു രോഗിയുടെ സഞ്ചാരം. വയർ വേദനയെതുടര്‍ന്ന് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടറെ കാണാനാണ് എത്തിയത്. എന്നാല്‍, വീല്‍ച്ചെയറിലുള്ള രോഗിയെ പരിശോധന മുറിയില്‍ കയറ്റാനോ രോഗിയുടെ അടുത്ത് പോയി പരിശോധിക്കാനോ ഡോക്ടര്‍ തയാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here