പ്രവാചക പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി മുന്‍ വക്താവ് നുപുര്‍ ശര്‍മ്മയുടെ തല വെട്ടാന്‍ ആഹ്വാനം ചെയ്ത മുസ്ലീം പുരോഹിതനെതിരെ കശ്മീര്‍ പോലീസ് കേസെടുത്തു. വിദ്വേഷപരമായ പരാമര്‍ശം നടത്തിയതിനാണ് കേസ്. നൂപുര്‍ ശര്‍മയുടെ തല വെട്ടണമെന്ന് ആഹ്വാനം ചെയ്ത ഇയാള്‍, ഹിന്ദുക്കളെ ‘ഗോമൂത്രം കുടിക്കുന്നവര്‍’ എന്നും ‘ചാണകം തിന്നുന്നവര്‍’ എന്നും വിളിച്ചിരുന്നതായി പോലീസും വ്യക്തമാക്കി.
ഭദെര്‍വാ പോലീസ് സ്റ്റേഷനില്‍ ഇതിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കുന്ന ആരെയും വെറുതെ വിടില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ നുപുര്‍ ശര്‍മ്മ നടത്തിയ പരാമര്‍ശമാണ് വിവാദമാക്കിയത്.