ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസ

0
72

ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസ നല്‍കാനാൻ പദ്ധതിയുമായി സൗദി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ടൂറിസ്റ്റുകളായി സൗദിയില്‍ എത്താനാകും.

സൗദിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഗള്‍ഫ് പ്രവാസികള്‍ക്ക് ടൂറിസ്റ്റ് വിസ താമസിയാതെ നല്‍കി തുടങ്ങുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പുതന്നെ സൗദി ടൂറിസ്റ്റ് വിസ നല്‍കിവരുന്നുണ്ട്. നിയന്ത്രണങ്ങളൊന്നുമില്ലാതെ സൗദിയില്‍ സഞ്ചരിക്കാമെന്നതാണ് സൗദി ടൂറിസ്റ്റ് വിസയുടെ പ്രത്യേകത. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ജിഡിപി 10 ശതമാനം എത്തിക്കുവാനാണ് ശ്രമം.

ടൂറിസം മേഖലയില്‍ 200 ബില്യന്‍ ഡോളര്‍ ചെലവിടാനും സൗദി പദ്ദതിയിട്ടിട്ടുണ്ട്. 2021ല്‍ അമ്പത് ലക്ഷം ടൂറിസ്റ്റുകളാണ് വിദേശത്ത് നിന്ന് സൗദിയിലെത്തിയത്. ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദിയില്‍ തങ്ങാനുള്ള സമയം ദീര്‍ഘിപ്പിക്കുന്നതും അവര്‍ക്ക് സൗദിയിലെ എല്ലായിടത്തും സഞ്ചരിക്കാമെന്ന നിയമവും വരുന്നതോടെ കൂടുതല്‍പേര്‍ സൗദിയിലെത്തി തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here