മലപ്പുറം: വിവാഹത്തട്ടിപ്പുകാരനായ ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആപ്പ് വഴി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇയാള്‍ പണം തട്ടുകയായിരുന്നു കരുവാരകുണ്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ പ്രമുഖ വിവാഹ രജിസ്‌ട്രേഷന്‍ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനിയുണ്ടെന്നും വിവഹാം കഴിച്ചിട്ടില്ലെന്നുമാണ് യുവതിയെ പരിചയപ്പെടുത്തുന്ന സമയത്ത് പറഞ്ഞിരുന്നത്.
ഐഡി കാര്‍ഡിന്റേയും ആധാര്‍ കാര്‍ഡിന്റേയും ഫോട്ടോ ഉള്‍പ്പെടെ അയച്ചു കൊടുക്കുകയും വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യുകയും ചെയ്യുമായിരുന്നു. ഇങ്ങനെയാണ് ഇയാള്‍ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ വിവാഹ വാഗ്ദാനം നല്‍കും. ഇടയ്ക്കിടെ ചെറിയ സാമ്പത്തിക സഹായം വാങ്ങിക്കുകയും കൃത്യമായി പണം തിരികെ നല്‍കുകയും ചെയ്യും. പിന്നീടാണ് സ്വര്‍ണ്ണാഭരണങ്ങള്‍ ആവശ്യപ്പെടുന്നത്.
കരുവാരകുണ്ടിലെ പരാതിക്കാരിയില്‍ നിന്ന് ഇയാള്‍ പല തവണകളായി ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 85,000 രൂപയും തട്ടിയിരുന്നു.തുടര്‍ന്നും സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയും, കൊണ്ടുത്ത സ്വര്‍ണ്ണവും പണവും തിരിച്ചുചോദിച്ചപ്പോശള്‍ നല്‍കാതിരിക്കുകയും ചെയ്തതോടെ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പ്രതി ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി 4 വിവാഹം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. റോയല്‍ വിന്‍ എന്ന ആപ്പില്‍ ചീട്ടുകളിക്കുന്നതാണ് പ്രതിയുടെ ഹോബി. ചീട്ടുകളിച്ച് പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെ കൂടുതല്‍ സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയായിരുന്നു.വിവാഹപ്രായം കഴിഞ്ഞ സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ആയാള്‍ കൂടുതലായും തട്ടിപ്പിന് ഇരയാക്കിയത്.
കരുവാരക്കുണ്ട് സി ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍, എസ്.ഐ ശിവന്‍.കെ, എ.എസ്.ഐ ജെയിംസ് ജോണ്‍, സി.പി.ഒമാരായ റിയാസ് പി, അജിത് എന്‍, എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.