കൊല്ലം: മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ (73) അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചടയമംഗലം എംഎൽഎ ആയിരുന്നു. ദീർഘകാലം മിൽമയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്നു.