മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. കോവിഡ് കോസുകൾ ഉയർന്നതോടെ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജനങ്ങൾക്ക് മഹാരാഷ്ട്രാ സർക്കാർ നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ ആശങ്ക രേഖപ്പെടുത്തി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.പ്രദീപ് വ്യാസ് എല്ലാ ജില്ലാ അധികാരികൾക്കും കഴിഞ്ഞ ദിവസം കത്തയച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്നതുൾപ്പെടെ നിരവധി നിർദേശങ്ങൾ കത്തിൽ പറയുന്നുണ്ട്. ”ട്രെയിനുകൾ, ബസുകൾ, സിനിമാശാലകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാണെ് ഉത്തരവിൽ പറയുന്നു