നടനായും സംവിധായകനായും മലയാളത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസന്‍, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ എബിയായിരുന്നു ശ്രീകാന്ത് മുരളിയുടെ ആദ്യ ചിത്രം. സംവിധായകനെന്നതിനേക്കാള്‍ നടനായാണ് ശ്രീകാന്ത് മുരളിയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറന്‍സിക്, കക്ഷി അമ്മിണിപ്പിള്ള, ആക്ഷന്‍ ഹീറോ ബിജു, ആന അലറലോടലറല്‍, ഒരു സിനിമാക്കാരന്‍, മന്ദാരം, കല്‍ക്കി, ലൂക്ക, വൈറസ് തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ശ്രീകാന്ത് മുരളി.
ശ്രീകാന്ത് മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യയായ ഗായിക സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്. മഹേഷിന്റെ പ്രതികാരം, എബി, ഛോട്ടാമുംബൈ തുടങ്ങിയ നിരവധി സിനിമകളില്‍ സംഗീത ആലപിച്ച ഗാനങ്ങള്‍ ആരാധകശ്രദ്ധ നേടിയിട്ടുണ്ട്.
ഞാന്‍ ചാനലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടെയൊരു പരിപാടിയില്‍ മത്സരിക്കാന്‍ വന്നപ്പോഴാണ് സംഗീതയെ കാണുന്നത്. സംഗീത അന്ന് പാടിയ താരം വാല്‍ക്കണ്ണാടി നോക്കി… എന്ന പാട്ട് കേട്ടപ്പോഴാണ് സംഗീതയെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. അപ്പോഴെ ഞങ്ങളുടെ ഉള്ളില്‍ ഇഷ്ടം രൂപപ്പെട്ടിരുന്നു. പക്ഷെ എങ്ങനെ അവതരിപ്പിക്കുമെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. സംഗീതയുടെ സുഹൃത്തുക്കളായിരുന്നു എന്നെ വിളിച്ച് സംഗീതയ്ക്ക് എന്നെ ഇഷ്ടമാണെന്ന കാര്യം പറഞ്ഞത്. ക്രഷും യഥാര്‍ത്ഥ പ്രണയവും എന്താണെന്ന് അന്ന് തിരിച്ചറിയാനുള്ള ബോധമുണ്ടായിരുന്നു. അങ്ങനെ സംഗീതയാണ് ആദ്യം പ്രണയം പറഞ്ഞത്. അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമുണ്ടെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു.
ആ സമയത്ത് കുടുംബത്തിലെല്ലാവരുമായും നല്ല ബന്ധം രൂപപ്പെട്ടിരുന്നു. കല്യാണാലോചന നടക്കുന്ന സമയത്ത് സംഗീതയുടെ കാര്യം അവതരിപ്പിച്ചു. രണ്ട് വീട്ടുകാര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു തങ്ങളുടെ വിവാഹമെന്ന് പറയുകയാണ് ശ്രീകാന്ത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാധവാണ് സംഗീതയുടെയും ശ്രീകാന്തിന്റെയും മകന്‍.