വേനലവധി കഴിഞ്ഞ് പൊതുവിദ്യാലയങ്ങൾ ഇന്ന് തുറക്കുന്നു.

0
60

തിരുവനന്തപുരം ∙ വേനലവധി കഴിഞ്ഞ് പൊതുവിദ്യാലയങ്ങൾ ഇന്ന് തുറക്കുന്നു. കൊവിഡ് മഹാമാരിയെ അതിജീവിച്ചുകൊണ്ടാണ് സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് ആഘോഷത്തോടെ തുറക്കുന്നത്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ ഇന്ന് പതിവ് ക്രമത്തിൽ തുറക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് . കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒക്കെ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30നു കഴക്കൂട്ടം ഗവ. എച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലേറെ സ്കൂളുകളിലായി 42.9 ലക്ഷം വിദ്യാർഥികളാണു പഠിക്കാനെത്തുന്നത്.

1,80,057 അധ്യാപകരും 24,798 അനധ്യാപകരുമാണ്‌ സ്‌കൂളിലെത്തുന്നത്‌. ഒന്നാം ക്ലാസിൽ 4 ലക്ഷം കുട്ടികൾ ചേർന്നതായാണ് പ്രാഥമിക കണക്കുകൾ എന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പിഎസ്‌സി നിയമനം ലഭിച്ച 353 അധ്യാപകരും ഇന്ന് ജോലിയിൽ പ്രവേശിക്കും.2 വർഷമായി മുടങ്ങിക്കിടക്കുന്നിരുന്ന കലോത്സവങ്ങളും കായിക, ശാസ്ത്ര മേളകളും ഈ വർഷമുണ്ടാകും. സ്കൂളുകളിൽ എല്ലാവർക്കും മാസ്ക് നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു. സിബിഎസ്ഇ സ്കൂളുകളും ഇന്നു തുറക്കുമെന്ന് കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here