1347 ൽ ഡക്കാനിനു പുതിയൊരു സാമ്യാജം നൽകിയ യൂസഫ് ആദിൽ ഷാഹാണ് ഈ കോട്ടയുടെ നിർമ്മാണം ആരംഭിച്ചത്. പ്രധാന ഭാഗങ്ങളായ ആർക്കില, ഫറൂക്ക് മഹൽ എല്ലാം തന്നെ പേർഷ്യ, തുർക്കി, റോം എന്നിവിടങ്ങളിൽ നിന്നും വരുത്തിയ ശില്‌പ്പികളാലാണ് അദ്ദേഹം പണി കഴിപ്പിച്ചത്. ഇതേ തലമുറയിലെ അഞ്ചാമനും, പേരുകേട്ട ആദിൽ ഷാഹി ചക്രവർത്തിയുടെ മകനായ ഇബ്രാഹിം രണ്ടാമന്റെ കാലയളവിൽ ഒരുപാട് നിർമ്മാണങ്ങൾ ഈ കോട്ടക്കുള്ളിൽ നടത്തപ്പെടുകയുണ്ടായി. കൂടാതെ തന്റെ പ്രധാന കൊട്ടാരവളപ്പിൽ അദ്ധേഹം നിർമ്മിച്ച ഹൈന്ദവ ആരാധനാലയങ്ങളായ സരസ്വതി, ഗണപതി ക്ഷേത്രങ്ങൾ ഇബ്രാഹിം ചക്രവർത്തിയുടെ മതേതര്യം എടുത്ത് കാണിക്കുന്നതാണ്. നല്ലൊരു ഭരണാധികാരിയായ ഇബ്രാഹിം രണ്ടാമൻ, തന്റെ 46 വർഷത്തെ ഭരണകാലയളവിൽ ഹിന്ദു, മുസ്ലിം, സുന്നീ, ഷിയ വ്യത്യാസം നോക്കാതെയാണ് ഭരണം തുടർന്നത്. ഇതു അദ്ദേഹത്തിന് ജഗദ്ഗുരു ബാദ്ഷാഹ് എന്ന പട്ടം വരെ നേടുന്ന തിന്നു പ്യാപ്തനാക്കി. ഇന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ താഴികകുടം നില നിൽക്കുന്ന നമുക്കെല്ലാവർക്കും അറിയാവുന്ന ബീജാപൂരിലെ ഗോൽഗുംബസ് നിർമ്മിക്കുന്നതും മറ്റാരുമല്ല.
1566-ൽ യൂസഫ് ആദിൽ ഷായുടെ കാലത്താണ് ബീജാപ്പൂർ കോട്ടയുടെ നിർമ്മാണം പൂർത്തീകരിച്ചത്. രണ്ട് കേന്ദ്രീകൃത സർക്കിളുകളിലായാണ് ഈ കൂറ്റൻ കോട്ട നിർമ്മിച്ചത്. ഈ സർക്കിളുകളുടെ മധ്യഭാഗത്തായി നിലകൊള്ളുന്ന കോട്ട 400 മീറ്റർ (1,300 അടി) ചുറ്റളവിൽ പടർന്നുകിടക്കുന്നു. കോട്ടയുടെ കിഴക്ക്-പടിഞ്ഞാറ് അറ്റം വരെ ഏകദേശം 3 കിലോമീറ്റർ (1.9 മൈൽ) നീളമുണ്ട്.പഴയ നഗരത്തെ വലയം ചെയ്യുന്ന കോട്ടയുടെ പ്രധാന പുറം മതിലിന്റെ ചുറ്റളവ് നീളം 10 കിലോമീറ്റർ (6.2 മൈൽ) ആണ്. പുറം ഭിത്തി അകത്തെ ഭിത്തികളേക്കാൾ കൂടുതൽ ശക്തവും വിശാലവുമാണെന്ന് തോന്നുന്നു, കൂടാതെ ഇവ ഏറ്റവും വലിയ കല്ലുകളോടെയും വിവിധ ഡിസൈനുകളുള്ള 96 വലിയ കൊത്തളങ്ങളും നിലനിർത്തിക്കൊണ്ട് ശക്തമായി ഉറപ്പിച്ചിരിക്കുന്നു. ഈ കൊത്തളങ്ങൾ “ക്രെനെല്ലേഷനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, കൂടാതെ മാച്ചിക്കോലേഷനുകൾ കൊണ്ട് വിഭജിച്ചിരിക്കുന്നു”. മാത്രമല്ല അഞ്ച് പ്രധാന കവാടങ്ങളുടെ വശങ്ങളിലുമായി നിർമ്മിച്ച മറ്റ് 10 കൊത്തളങ്ങൾ വേറെയുമുണ്ട്. ഇവയ്ക്കു ചുറ്റും 30 അടി /9.1 മീറ്റർ മുതൽ 40 അടി വരെ /12 മീറ്റർ വീതിയിൽ 10 അടിയോളം / 3.0 മീറ്റർ ആഴത്തിൽ കിടങ്ങുകൾ നിർമ്മിച്ചിരിക്കുന്നു, എന്നാൽ ഇപ്പോൾ അതിന്റെ സാന്നിധ്യം പോലും മറയ്ക്കുന്ന തരത്തിൽ മണ്ണും മറ്റും നിറഞ്ഞതിനാലും തക്കതായ ചരിത്ര സംരഷണം നൽകാത്തതിനാലും,അതിന്റെ ആഴം ഏതാണ്ട് കുറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത രീതിയിൽ എത്തിയിരിക്കുന്നു. ബീജാപൂർ കോട്ട മതിലിന്റെ ഉയരം ഒന്നിനോട് വ്യത്യസ്തമാണ്, ഏകദേശം 50 അടി അല്ലെങ്കിൽ 15 മീറ്റർ ഉയരമുണ്ട്, വീതിയോ ഏകദേശം 25 അടി അല്ലെങ്കിൽ 7.6 മീറ്റർ ഉയരവും, മാത്രമല്ല ഇവ ഒരു കൊത്തളത്തിൽ നിന്ന് മറ്റൊരു കൊത്തളത്തിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു, ഇവ തമ്മിൽ യോജിപ്പിക്കുന്ന കോട്ടമതിൽ ഏകദേശം 10 അടി അല്ലെങ്കിൽ 3 മീറ്റർ ഉയരമുള്ള ഒന്നാണ്.
പ്രധാന കവാടങ്ങൾ ,പടിഞ്ഞാറ് മക്ക കവാടം, വടക്ക് പടിഞ്ഞാറ് മൂലയിലുള്ള ഷഹാപൂർ ഗേറ്റ്, വടക്ക് ബഹ്മനി കവാടം, കിഴക്ക് അല്ലാപൂർ കവാടം, തെക്ക് കിഴക്ക് ഫത്തേഹ് ഗേറ്റ് എന്നിങ്ങനെയാണ്. ചരിത്രത്തിൽ പറയുന്നത്, തങ്ങളുടെ പ്രതാപത്തിന്റെ ആ മഹത്തായ കാലത്ത് ബീജാപ്പൂർ സുൽത്താനത്ത് ഡെക്കാൻ പ്രദേശം മുഴുവൻ ആധിപത്യം സ്ഥാപിച്ചു, ശക്തമായ ഉറപ്പുള്ള കോട്ടകളും 1000-ലധികം പിച്ചളയും ഇരുമ്പും കൊണ്ട് സുരക്ഷിതമാക്കിയ പീരങ്കികളും അണിനിരത്തിയിരുന്നുവെന്നാണ്.
പുറത്തെയും അകത്തെയും മതിലുകൾ മാത്രമല്ല, അകത്തുള്ള കൊട്ടാരമടക്കം വേറെയും രണ്ട് കിടങ്ങുകളാൽ ചുറ്റപ്പെട്ടു സംരഷിരുന്നു.
1686-ൽ ഔറംഗസേബിന്റെ മുഗൾ സൈന്യത്തിന്റെ കടന്നുവരവും ബീജാപ്പൂരിന്റെ സമ്പൂർണ്ണമായ കീഴടങ്ങലും ഈ നഗരത്തിന്റെ നാശത്തിന് വഴിയൊരുക്കിയിരിക്കാം. എന്നിരുന്നാലും, ബീജാപൂർ കോട്ടകളുടെയും അതിനുള്ളിലെ സ്മാരകങ്ങളുടെയും ഇന്നത്തെ അവസ്ഥ ശരിക്കും ദയനീയവും ഉടനടി സംരക്ഷിക്കേണ്ടതായ ഒരു പരിതാപഘട്ടത്തിലുമാണ്.പുറത്തായി നില നിർത്തിയ കോട്ടയുടെ ഭിത്തികൾ ഏതാണ്ട് തകർന്ന് നിലംപൊത്തി.കുറച്ച് കൊത്തളങ്ങളും കോട്ടകളുടെ ഭാഗങ്ങളും മാത്രമേ ഇപ്പോളിവിടെ അവശേഷിക്കുന്നുള്ളൂ