ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, പുല്ലുമേഞ്ഞ, ചാണകം മെഴുകിയ, മച്ചുള്ള വീട്….

0
82

ഓരോ വീടും ഓരോ കഥകളാണ്. സന്തോഷവും സങ്കടവുമെല്ലാമുള്ള കഥകൾ. എത്ര വലുതായാലും ചെറുതായാലും വീടിനെ വീടാക്കുന്ന ചില ഘടകങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളുമെല്ലാം ചേരുമ്പോഴായിരിക്കാം ചിലർക്ക് വീടൊരു സ്വർഗമാവുക. വേറെ ചിലർക്ക് അതൊരു കൊട്ടാരത്തിന്റെ പകിട്ടും ആഡംബരവുമൊക്കെ ചേരുമ്പോഴായിരിക്കാം. ഈ യാത്രയും ഒരു വീട്ടിലേക്കാണ്.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, പുല്ലുമേഞ്ഞ, ചാണകം മെഴുകിയ, മച്ചുള്ള വീട്- വയനാട്ടുകാരൻ ജാവനയ്യേട്ടന്റെ ഈ വീടിന് ഒരു കോടി രൂപ വില പറഞ്ഞിട്ടും അദ്ദേഹം വിൽക്കാൻ തയ്യാറായിട്ടില്ല. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച ഈ വീടിന് പുല്ലുമേയാൻ വേണം മൂന്നുദിവസം. ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് കർണ്ണാടകയിൽ നിന്ന് കുടിയേറിയവരാണ് ജാവനയ്യന്റെ മുൻതലമുറക്കാർ. മൈസൂർ രാജാവിന്റെ പടയാളികളായിരുന്നു ഇവരെന്ന് ജാനവയ്യൻ അവകാശപ്പെടുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here