അത്തി പഴം

0
668

പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. അത്തിയുടെ തൊലിയും കായും എല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.അത്തിപ്പഴത്തിന്റെ കറയും ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഡ്രൈഫ്രൂട്‌സ് ആയും ഇത് പൊതുവെ ഉപയോഗിക്കാറുണ്ട്. അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അത്രക്കും ആരോഗ്യ ഗുണങ്ങള്‍ ആണ് ഇതിലുള്ളത്. ദിവസവും അത്തിപ്പഴം കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പരിഹാരിക്കാം കൊളസ്‌ട്രോള്‍

കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് ഏറ്റവും വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു അത്തിപ്പഴം. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അത്തിപ്പഴം ഉത്തമമാണ്. ഇത് ഏത് വിധത്തിലും ബിപി നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ധമനികള്‍ക്ക് ആരോഗ്യത്തിന്

ധമനികളുടെ ആരോഗ്യത്തിന് അത്തിപ്പഴം നല്ലതാണ്. ദിവസവും അത്തിപ്പഴം കഴിക്കുന്നത് ് ഹൃദയസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് അത്തിപ്പഴം ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

ഓര്‍മ്മശക്തി വര്‍ധിപ്പിക്കാം

അത്തിപ്പഴം ഓര്‍മ്മശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉണങ്ങിയ അത്തിപ്പഴം നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

അള്‍സറിനുണ്ട് പരിഹാരം

ഭക്ഷണത്തിലുണ്ടാവുന്ന അസ്വസ്ഥകള്‍ പലപ്പോഴും അള്‍സറിന് കാരണമാകുന്നു. അത്തിപ്പഴം കഴിക്കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here