പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു.

0
66

 പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തിലെ ഒട്ടേറെ ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവാണ്.

പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, പത്താമുദയം, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച സിനിമകളാണ്.’ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ​ഗാന്ധിമതി ഫിലിംസിന്റെ ആദ്യ സിനിമ.

മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും ​ഗാന്ധിമതി ബാലൻ നിറസാന്നിധ്യമായിരുന്നു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ, അനന്തപത്മനാഭൻ എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here