വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടിയും കടന്ന് മുന്നോട്ട്. ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം 63,584,870 ആണ് നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം. 1,473,746 പേര് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയപ്പോള്‍ 43,980,327 രോഗമുക്തി നേടി.
നിലവില്‍ 18,130,797 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 105,929 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്പെയിന്, ഫ്രാന്‍സ്, ബ്രിട്ടന്, ഇറ്റലി, അര്‍ജന്റീന, കൊളംബിയ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.