കണ്ണിനടിയിൽ കറുത്ത പാടുകൾ ഉണ്ടോ?

0
258

ചർമ്മ സൗന്ദര്യവും ഭക്ഷണവും തമ്മിൽ അടുത്ത ബന്ധമുണ്ട്.ചർമ്മ സംരക്ഷണത്തിന് വെള്ളം ഒരു പ്രധാന ഘടകമാണ്.ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക,ഇതു കൂടാതെ പഴങ്ങൾ, പച്ചക്കറികൾ, ചെറുമത്സ്യങ്ങൾ, മുളപ്പിച്ച പയർ വർഗങ്ങൾ, ഉണങ്ങിയ പഴങ്ങൾ, നട്സ് എന്നിവയും ചർമ്മ സൗന്ദര്യം ഉറപ്പാക്കും.

മധുര പ്രേമികളുടെ ശ്രദ്ധയ്ക്ക്, പഞ്ചസാരയുടെ അമിതോപയോഗം കാഴ്ചയിൽ നിങ്ങൾക്ക് അമിതമായി പ്രായം തോന്നിപ്പിക്കും.ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് എന്നിവ സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു, പാടുകൾ എന്നിവയ്ക്ക് കാരണമാകും.ഉപ്പിന്റെ അമിത ഉപയോഗം കണ്ണിനു താഴെ കറുത്ത പാടുകൾ ഉണ്ടാക്കും.

മാത്രമല്ല മുഖവും കൺതടങ്ങളും തടിയ്ക്കാനും കാരണമാകും.ദിവസം മൂന്നും നാലും കാപ്പി കുടിച്ച് ‘ഉന്മേഷം ഉറപ്പാക്കുന്നവർ’ ശ്രദ്ധിക്കുക.കാപ്പി നമ്മുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും.ഇത് ചർമ്മത്തെ വരണ്ടതാക്കുന്നു.കൂടാതെ അമിത മദ്യപാനം ചർമ്മത്തിന്റെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും നഷ്ടപ്പെടുത്തും.മദ്യം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നുവെന്നതാണ് പ്രധാന കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here