പഞ്ചാബിലെ കർഷകർ വീണ്ടും സമരമുഖത്തേക്ക് …………..
പക്ഷെ പഞ്ചാബ് -ചണ്ഡീഗഡ് അതിർത്തിയിലേക്കാണ് -പക്ഷെ ഇത്തവണ സമരം മോദി സർക്കാറിനോടല്ല , സംസ്ഥാന ആപ്പ് മുഖ്യൻ മാൻ സർക്കാരിനോടാണത്രെ ……..
ബാരിക്കേഡുകൾ , ടിപ്പർ ലോറികൾ, ജലപീരങ്കികൾ എന്നിവ പഞ്ചാബ് -ചണ്ഡീഗഡ് അതിർത്തിയിൽ, 2020 ലെ ഡൽഹി ബോർഡറുകൾക്കു സമാനമായി. കർഷകൻ ട്രാക്ടറുകളിൽ റേഷനും ഗ്യാസ് സിലിണ്ടറും കെട്ടും കിടക്കയും ഫാനും പത്രങ്ങളും ചാർപോയിയും മറ്റുമായി കൂട്ടമായി പോക്ക് തുടങ്ങി.
പഞ്ചാബ് കർഷകർ ആപ്പ് സർക്കാരിന് സമർപ്പിച്ച വിവിധ ആവശ്യങ്ങളിൽ ബോണസ് വിതരണവും ഉൾപ്പെടുന്നു. ബുധനാഴ്ച കർഷകരുമായി ചർച്ചക്ക് തെയ്യാറായില്ലെങ്കിൽ നാളെ മുതൽ അതിർത്തി തടയുമെന്നാണ് ഭീഷണി.തങ്ങൾ ഇത്തവണ ജീവന്മരണ സമരത്തിനുള്ള തെയ്യാറെടുപ്പിലാണെന്നു
കർഷകർ.