ആറന്മുള : സംസ്ഥാനത്ത് കൊവിഡ് വ്യാപിച്ചതോടെ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു. വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ആറന്മുള പള്ളിയോട സേവാസംഘത്തെ അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.ആഗസ്റ്റ് നാലിനാണ് ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യ നടത്താന്‍ തീരുമാനിച്ചിരുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വളളസദ്യ നടത്തുന്നത് പ്രയോഗികമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം പള്ളിയോട സംഘങ്ങളെ അറിയിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി.