ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു. പൊലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെത്തുടർന്ന് രോഗം സ്ഥിരീകരിച്ചതിനാൽ മറ്റു പൊലീസുകാരുടെ അടിയന്തര പരിശോധന നടത്തുമെന്നും സ്റ്റേഷൻ അടയ്ക്കുന്ന അടക്കം കടുത്ത നിയന്ത്രണത്തിലേക്ക് പോകേണ്ടി വരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മുഹമ്മ സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ച പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിയന്ത്രണങ്ങളേർപ്പെടുത്തി.