26 ദിവസം കഴിഞ്ഞിട്ടും കൊവിഡ് പരിശോധനാഫലം ലഭിച്ചില്ലെന്ന് പരാതി

0
77

ചേർത്തല:ദുബായിയിൽ നിന്നെത്തിയ യുവാവിന് 26 ദിവസം കഴിഞ്ഞിട്ടും കോവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്ന് പരാതി. പാണാവള്ളി പഞ്ചായത്ത് 9-ാം വാർഡിൽ താമസിക്കുന്ന യുവാവ് ജൂൺ 21 നാണ് ദുബായിൽ നിന്ന് ചേർത്തലയിലെത്തിയത്. ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സർക്കാർ ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.

ഇതോടെ പേയ്ഡ് ഹോം ക്വാറന്റീലേയ്ക്ക് പോകുകയായിരുന്നു. അതെ ദിവസം ചേർത്തല താലൂക്ക് ആശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് നൽകിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും പരിശോധനാ ഫലം ലഭിച്ചില്ല. തുടർന്ന് അന്വേഷിച്ചപ്പോൾ പരിശോധനാഫലത്തെ കുറിച്ച് വിവിധ ന്യായങ്ങാളാണ് ആശുപത്രി അധികൃതർ നൽകിയതെന്ന് യുവാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here