ഹൈഡ്രജന്‍ ട്രെയിനുകളുടെ പുതിയൊരു യുഗത്തിലേക്ക് ജര്‍മനി.

0
52

മ്യൂണിക്:  ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ജര്‍മനിയില്‍ ഓടി തുടങ്ങിയിരിക്കുകയാണ്. ലോവര്‍ സാക്‌സോണിയയില്‍ മുമ്പ് സര്‍വീസ് നടത്തിയിരുന്ന പതിനഞ്ച് ഡീസല്‍ ട്രെയിനുകള്‍ക്ക് പകരമായിട്ടാണ് ഇവ സര്‍വീസ് ആരംഭിച്ചത്.ട്രെയിനുകളുടെ പരീക്ഷണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ കൊവിഡ് കാരണം ഇത് നീളുകയായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ട്രെയിനുകള്‍ നിര്‍മിക്കുന്ന ആള്‍സ്റ്റോം ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

ലോവര്‍ സാക്‌സണ്‍ ടൗണുകളായ കക്‌സ് ഹേവന്‍, ബ്രെമര്‍ ഹേവന്‍, ബ്രെമര്‍ വോര്‍ദെ, ബക്‌സ്ടീഹൂഡ് എന്നിവയിലൂടെയാണ് ഈ ട്രെയിനുകള്‍ കടന്നുപോകുക. ജര്‍മന്‍ റെയില്‍ കമ്പനിയ എല്‍എന്‍വിജിയാണ് ആള്‍സ്റ്റോമിന്റെ സഹകരണം തേടിയിരിക്കുന്നത്. ഓക്‌സിജനനുമായി ചേര്‍ത്താണ് ഹൈഡ്രജന്‍ ഉപയോഗിക്കുക.

ആള്‍സ്‌റ്റോമിന്റെ ട്രെയിനുകള്‍ ഒരു തവണ ഹൈഡ്രജന്‍ നിറച്ചാല്‍ ആയിരം കിലോമീറ്ററോളം ഓടും. കൃത്യമായി പറഞ്ഞാല്‍ 621 മൈലുകള്‍. അതായത് ഇത് ചെറു പട്ടണങ്ങളിലെ സര്‍വീസായത് കൊണ്ട് ഈ ഇന്ധനം ഒരു ദിവസത്തെ സര്‍വീസ് നടത്തിയാലും തീരില്ല. ജര്‍മനിയുടെ സര്‍വീസുകള്‍ വന്‍ നേട്ടമായി മാറുമെന്ന് ഉറപ്പാണ്.പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here