ചെങ്ങന്നൂരിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ

0
111

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി ചീങ്കണ്ണി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ ഭർത്താവ് ഇല്ലാത്ത സമയം മനസിലാക്കിയ ഇയാൾ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

സംഭവശേഷം ഒളിവിൽ പോയ സുരേഷിനെ ഇന്നലെ പുലർച്ചെ അതി സാഹസികമായാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇയാൾ വിവിധ കേസുകളിലെ പ്രതി ആണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here