പോരാട്ടം കനപ്പിക്കാൻ എൽഡിഎഫും യുഡിഎഫും

0
50

കൊച്ചി• തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയില്‍നിന്ന് ഡോ.ജോ ജോസഫ് പ്രചാരണത്തിനു തുടക്കമിട്ടു. ഒന്‍പതാം തീയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ഇതിനകം പ്രചാരണത്തിന് തുടക്കമിട്ട യുഡിഎഫ് സ്ഥാനാര്‍‍ഥി ഉമ തോമസ് വോട്ടര്‍മാരെ നേരില്‍ കാണുന്നതിന്റെ തിരക്കിലാണ്. സന്തോഷ് ട്രോഫി കിരീടം നേടിയ ടീം അംഗവും തൃക്കാക്കരയിലെ വോട്ടറുമായി സോയല്‍ ജോഷിയെ വീട്ടിലെത്തി അനുമോദിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്കം പോയ ബിജെപി ഇന്ന് പ്രഖ്യാപനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എഎപി–ട്വന്റി20 സ്ഥാനാര്‍ഥിയെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here