എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭപരിശോധനാ ക്ളിനിക്കുകൾ ആരംഭിക്കും

0
292

തിരുവനന്തപുരം: കാൻസർ ചികിത്സാകേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റു സർക്കാർ ആശുപത്രികളും ഉൾപ്പെടുത്തി സംസ്ഥാനത്തെ കാൻസർ ചികിത്സ വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർദ്രം രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിൽ ഒരുദിവസം കാൻസർ പ്രാരംഭപരിശോധനാ ക്ളിനിക്കുകൾ ആരംഭിക്കും. പ്രത്യേക ആപ്പ്, രജിസ്ട്രി, പോർട്ടൽ എന്നിവ ഇതിനായി തയ്യാറാക്കും. ആർദ്രം പദ്ധതിയിലെ സംസ്ഥാന കാൻസർ നിർണയ പദ്ധതിയുടെ ഭാഗമായി കാൻസർ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

30 വയസ്സിനുമുകളിലുള്ള എല്ലാവരിലും ജീവിതശൈലീരോഗം കണ്ടെത്താനും കാരണം അറിയാനുമുള്ള വിവരശേഖരണം ആശാവർക്കർമാരെ ഉപയോഗിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ ‘ ജന്തുജന്യരോഗങ്ങളുടെ കാരണം കണ്ടെത്താനും പ്രതിരോധിക്കാനുമായാണ് വൺ ഹെൽത്ത് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്’ ’ -മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here