ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ്

0
78

ക്യാപ്റ്റൻ മില്ലറിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ, ഈ വർഷം ഡിസംബറിൽ എത്തേണ്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ 2024 പൊങ്കലിനാണ് റിലീസാകുന്നത്. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായി അദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ് . ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ആളിപ്പടരുകയാണ്.അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം വിദേശ രാജ്യങ്ങളിൽ ഉടനീളം റിലീസ് ചെയ്യാൻ പ്രശസ്ത നിർമ്മാണ-വിതരണ കമ്പനി സത്യജ്യോതി ഫിലിംസുമായി കരാർ ഒപ്പിട്ടു. ചിത്രത്തിന്റെ ഓവർസീസ് തിയേറ്റർ അവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കിയതോടെ ഈ പ്രോജക്റ്റ് മെഗാ ഗോൾഡൻ ടച്ച് കണ്ടെത്തിയെന്ന് പ്രഖ്യാപിചിരിക്കുകയാണ് നിർമ്മാതാക്കൾ.ഡി ഓ പി സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്. പി ആർ ഓ പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here