ബോറോസ് എന്ന ചിത്രമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഗോവയിൽ പുരോഗമിക്കുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
ഗോവയിൽ നടക്കുന്ന ഷൂട്ടിങ് സെറ്റിൽ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നിർദേശം കൊടുക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഒരു പള്ളിയുടെ പശ്ചാത്തലത്തിൽ ഉള്ള റോഡിൽ ആണ് ഷൂട്ടിംഗ് നടക്കുന്നത്. ഒരു വാഹനത്തിന് മുകളിൽ ഇരിക്കുന്ന മോണിറ്ററിന് സമീപം ഇരുന്ന് നിർദേശം കൊടുക്കുന്ന മോഹൻലാൽ ആണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ വൈറൽ ആയതോടെ നിരവധി ആരാധകരാണ് കമന്റ് ആയി എത്തുന്നത്. ലാലേട്ടനെ ശല്യപെടുത്തല്ലേ എന്നാണ് ആരാധകർ പറയുന്നത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ ഒരുക്കുന്നതിന്റെ തിരക്കിലാണ്, അദ്ദേഹത്തെ ശല്യപെടുത്തല്ലേ എന്നാണ് ആരാധകർ കമന്റ് ആയി കുറിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ് വീഡിയോ.
അതേസമയം ബോറോസിന് കഥ ഒരുക്കിയിരിക്കുന്നത് ആദ്യത്തെ ത്രിഡി ചിത്രം ഒരുക്കിയ ജിജോ ആണ്.
വാസ്ഗോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരൻ ആണ് ബറോസ്.ബറോസ് കാത്തു സൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്മുറകാർക്ക് മാത്രമേ ബറോസ് നൽകുകയുള്ളു. ഒരു ദിവസം ഗാമയുടെ പുന്തുടർച്ചക്കാരൻ എന്ന് അവകാശപ്പെട്ട് ഒരു കുട്ടി വരുന്നത്തോടെയാണ് കഥ തുടങ്ങുന്നത്.
ചിത്രത്തിൽ ബറോസ് ആയി എത്തുന്നത് മോഹൻലാൽ തന്നെയാണ്. തല മൊട്ട അടിച്ച് വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ എത്തുന്നത്.