ചൈനയിലെ ഗാൻസുവിൽ ഭൂചലനം: 111 പേർ മരിച്ചു,

0
67

ചൈനയിലെ  ഗാൻസു-ക്വിങ്ഹായ്  അതിർത്തി മേഖലയിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 111 പേർ മരിക്കുകയും 230 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ  അറിയിപ്പിൽ പറയുന്നു. 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം 102 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഗാൻസുവിന്റെ പ്രവിശ്യാ തലസ്ഥാന നഗരമായ ലാൻ‌ഷൂവാണെന്ന് ഇഎം‌എസ്‌സി വ്യക്തമാക്കുന്നു. ഭൂകമ്പത്തെത്തുടർന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ പറത്തുവന്നിട്ടില്ല.

രണ്ട് വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു.രക്ഷാ പ്രവർത്തനത്തിനത്തിനായി,ചൈനയുടെ ദേശീയ കമ്മീഷനും എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും ലെവൽ-IV ദുരന്ത നിവാരണ അടിയന്തരാവസ്ഥാ പ്രവർത്തങ്ങൾ സജീവമാക്കിയതായി സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു.

തണുപ്പുള്ള കാലാവസ്ഥയുള്ള ഉയരത്തിലുള്ള പ്രദേശമായതിനാൽ, ഭൂകമ്പം കൂടാതെയുള്ള ഘടകങ്ങൾ മൂലമുണ്ടാകുന്ന മറ്റ് ദുരന്തങ്ങൾ തടയാൻ രക്ഷാപ്രവർത്തനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും സിൻ‌ഹുവ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഭൂചലനം ഉണ്ടായതിന് സമീപമുള്ള ഗാൻസുവിലെ ലിന്‌സിയയിലെ താപനില ചൊവ്വാഴ്ച രാവിലെ മൈനസ് 14 ഡിഗ്രി സെൽഷ്യസായിരുന്നു. കഴിഞ്ഞയാഴ്ച ആരംഭിച്ച തണുത്ത തരംഗം രാജ്യത്തുടനീളം വീശിയടിക്കുന്നതിനാൽ ചൈനയുടെ ഭൂരിഭാഗവും തണുത്തുറഞ്ഞ താപനിലയാണ് ഉണ്ടായിരുന്നത്.വെള്ളം, വൈദ്യുതി, ഗതാഗതം, വാർത്താവിനിമയം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും, നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ നൽകിയിട്ടില്ല.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ദുരന്തത്തിന്റെ ആഘാതം വിലയിരുത്തുന്നതിനും പ്രാദേശിക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനുമായി ഒരു വർക്കിംഗ് ഗ്രൂപ്പിനെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് മീഡിയ അറിയിച്ചു. 3.0 തീവ്രതയുള്ള തുടർച്ചയായ ഒമ്പത് ഭൂചലനങ്ങൾ ചൊവ്വാഴ്ച പുലർച്ചയ്ക്ക് മുമ്പ് രേഖപ്പെടുത്തിയാതായി സിസിടിവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here