കൊൽക്കത്ത: ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അഭിഭാഷകരും പാർട്ടി പ്രവർത്തകരും. ബംഗാളിലെ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി തൃണമൂൽ സർക്കാരിനെതിരെ നൽകിയ മെട്രോ ഡയറി കേസിൽ ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാനാണ് ചിദംബരം എത്തിയത്. പി ചിദംബരം കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ വികാരം വച്ച് കളിക്കുകയാണെന്നാണ് പ്രതിഷേധവുമായി രംഗത്തെത്തിയ അഭിഭാഷകർ ആരോപിച്ചത്.