ദേശീയ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ബോറിയ മജൂംദാറിന് വിലക്ക്.

0
50

മുംബൈ: ദേശീയ ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ബോറിയ മജൂംദാറിന് വിലക്ക്. ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു ക്രിക്കറ്റ് മത്സരത്തിലും രണ്ടു വർഷത്തേക്ക് ബോറിയയ്‌ക്ക് ഇനി പ്രവേശനം ഉണ്ടാവില്ല. ഒപ്പം മത്സരങ്ങളെക്കുറിച്ച് എഴുതാനോ താരങ്ങളെ അഭിസംബോധന ചെയ്യാനോ വിലക്കുള്ള കാലഘട്ടത്തിൽ സാധിക്കില്ല. മൂന്നംഗ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്.

അഭിമുഖത്തിന് വിസമ്മതിച്ചതോടെ ക്രിക്കറ്റ് ജീവിതം ഇല്ലാതാക്കുമെന്ന തരത്തിലുള്ള ഭീഷണി നടത്തിയെന്നാണ് ബോറിയക്കെതിരായ പരാതി. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന തരത്തിൽ ബോറിയ എല്ലാ യോഗത്തിലും അന്താരാഷ്‌ട്ര ദേശീയ മത്സരങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.

ക്രിക്കറ്റിലെ ദു:സ്വാധീനം എല്ലാ മേഖലയിലും വളരുന്നതിന്റെ അവസാന സംഭവമായി മാറിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകൻ ബോറിയ മജൂംദാർ സാഹയെ ഭീഷണിപ്പെടുത്തിയ വാർത്ത. ദേശീയ ക്രിക്കറ്റ് താരവും പശ്ചിമബംഗാൾ സ്വദേശിയുമായ വൃദ്ധിമാൻ സാഹയെ ബോറിയ ഭീഷണിപ്പെടുത്തിയെന്ന പരാതി പേര് പരാമർശിക്കാ തെയാണ് ഒരു അഭിമുഖത്തിലാണ് സാഹ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here