പീരുമേട്: മലയോര ജില്ലയുടെ കായിക കുതിപ്പിന് വഴിതെളിച്ച് ജില്ലയുടെ പ്രവേശന കവാടത്തില്‍ ആധുനിക രീതിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു.
ജില്ലാ പഞ്ചായത്താണ് ഒന്നാം ഘട്ടമായി 36 ലക്ഷം രൂപ മുടക്കിയാണ് ആധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഇതിനായി മുണ്ടക്കയം ഈസ്റ്റ് ബോയ്‌സ് എസ്റ്റേറ്റ് മൈതാനം പാരീസണ്‍ കമ്ബനി ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി. ബിനുവിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി സ്റ്റേഡിയം എന്ന ചിരകാല സ്വപ്നം സഫലമാകുകയാണ്. ദേശിയ സംസ്ഥാന കായിക മേളകളില്‍ മികവ് പ്രകടിപ്പിച്ച തോട്ടം മേഖലയിലെ നിരവധി പ്രതിഭകള്‍ കായിക പരിശീലനത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പഠിച്ചത് ബോയ്‌സ് മൈതാനിയില്‍ നിന്നാണ്. പെരുവന്താനം പഞ്ചായത്ത് കഴിഞ്ഞ ഭരണ സമിതിയുടെ അഭിമാന പദ്ധതിയായിരുന്ന കളി കൂട്ടത്തിന്റെ പരിശിലന കളരി ബോയ്‌സ് മൈതാനത്തിലായിരുന്നുനടത്തിയിരുന്നത് .
സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുപ്പത്തി അഞ്ചാം മൈലില്‍ നടന്നു.വാഴൂര്‍ സോമന്‍എംഎല്‍എ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് പ്രസിഡന്റമാരായ പ്രിയ മോഹനന്‍, ഡോമിന സജി, രേഖാദാസ്, സിന്ധു മുരളീധരന്‍, ശ്രീജ ഷൈന്‍, പഞ്ചായത്ത് മെമ്ബര്‍ വി..എന്‍. ജാന്‍സി.ജോസഫ് എം. കള്ളിവയലില്‍ ,കുര്യന്‍ ജോര്‍ജ്, മുഹമ്മദലി ടി.കെ., അലക്‌സ് കോഴിമല, സുനില്‍ സി.,സണ്ണി തട്ടുങ്കല്‍, ജേക്കബ് സി കലൂര്‍ ,വര്‍ഗീസ് പുളിക്കല്‍, സന്തോഷ് ജോര്‍ജ് , ടോം കെ.തോമസ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഹൈറേഞ്ച് സ്‌പോട്ട് സ് അക്കദമിയിലെ ദേശിയ സംസ്ഥാന കായിക മത്സരങ്ങളില്‍ മെഡല്‍ ജേതക്കളെ ആദരിച്ചു.