മുംബൈ ഇന്ത്യന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി.

0
54

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചു.

ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ആര്‍സിബി 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

പുറത്താകാതെ 46 പന്തില്‍ 84 റണ്‍സെടുത്ത തിലക് വര്‍മ മാത്രമാണ് മുംബൈ ബാറ്റര്‍മാരില്‍ തിളങ്ങിയത്. രോഹിത് ശര്‍മ-1, ഇഷന്‍ കിഷന്‍-10, കാമറൂണ്‍ ഗ്രീന്‍-5, സൂര്യകുമാര്‍ യാദവ്-15, നെഹല്‍ വധേര-21, ടിം ഡേവിഡ്-4, ഹൃഥിക് ഷൊക്കീന്‍-5, അര്‍ഷദ് ഖാന്‍-15 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ആര്‍സിബിക്കു വേണ്ടി കാണ്‍ ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, റീസെ ടോപ്ലെ, ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

പുറത്താകാതെ 49 പന്തില്‍ 82 റണ്‍സെടുത്ത വിരാട് കോഹ്ലിയും, 43 പന്തില്‍ 73 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസും ആര്‍സിബിയുടെ ജയം അനായാസമാക്കി. ദിനേശ് കാര്‍ത്തിക് പൂജ്യത്തിന് പുറത്തായി. ഗ്ലെന്‍ മാക്‌സ്വെല്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി അര്‍ഷദ് ഖാനും, കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here