തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. മുപ്പത് നോമ്പും പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാള്‍ എല്ലാവരും ആഘോഷമാക്കിയിരിക്കുകയാണ്.
പ്രമുഖരടക്കം നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. ഇതിനിടെ വിശ്വാസികള്‍ക്ക് പെരുന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി സി ആശംസകള്‍ നേര്‍ന്നത്.
ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍- പി.സി. ജോര്‍ജ്’ എന്നാണ് പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനൊപ്പം തന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.