ക്വീൻ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഡിജോ ജോസ് ആന്റണി സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കുന്ന ചിത്രമാണ് ജനഗണമന. വരുന്ന 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. അണിയറക്കാർ പുറത്തിറക്കിയ ട്രെയിലറും ടീസറുമെല്ലാം ചിത്രത്തിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല.
ഇപ്പോഴിതാ തന്റെ സാമൂഹിക മാധ്യമത്തിലൂടെ സിനിമയുടെ അണിയറപ്രവത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഡിജോ ജോസ് ആന്റണി. ‘ഉറക്കമില്ലാത്ത രാവുകൾ, കഠിനാധ്വാനം, പരിശ്രമങ്ങൾ എല്ലാം ഏപ്രിൽ 28ന് സ്ക്രീനിൽ എത്തുകയാണ്. ആ സമയം ഒരു ഫോട്ടോ പോലും കഴിഞ്ഞരുന്നില്ല’ ചിത്രം പങ്കുവെച്ചുകൊണ്ട് ഡിജോ കുറിച്ചു. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ലിങ്കും പോസ്റ്റിനോടൊപ്പം ഡിജോ ചേർത്തിട്ടുണ്ട്.
അതേസമയം, ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജനഗണമന’. രണ്ടു വര്‍ഷത്തിന് ശേഷമാണ് ഒരു പ്രിഥ്വിരാജ് ചിത്രം തിയറ്ററില്‍ എത്തുന്നത് എന്ന പ്രത്യേകതയും ജനഗണമനയ്ക്കുണ്ട്. അയ്യപ്പനും കോശിയും ആയിരുന്നു പൃഥിയുടെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം.
ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസു, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യുസ്, ബെൻസി മാത്യുസ്, എന്നിവരാണ് അഭിനേതാക്കൾ.