CWG 2022: ക്രിക്കറ്റില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരേ, സിന്ധു ക്വാര്‍ട്ടറിലിറങ്ങും

0
58

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഒമ്പതാം ദിനം ഇന്ത്യന്‍ ടീമിന് പ്രതീക്ഷ നല്‍കി വലിയ മത്സരങ്ങള്‍. ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. നിര്‍ണ്ണായക മത്സരത്തില്‍ ജയിച്ച് ഫൈനല്‍ സീറ്റ് നേടാന്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും സാധിക്കുമോയെന്നത് കണ്ടറിയണം. ലോണ്‍ബോള്‍സില്‍ ഇന്ത്യന്‍ പുരുഷ ഫോര്‍സ് ടീമിന്റെ ഫൈനല്‍ ഇന്ന് നടക്കും. 4.30നാണ് മത്സരം ആരംഭിക്കുന്നത്. പുരുഷന്മാരുടെ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്കയെ നേരിടും. വൈകീട്ട് 10.30നാണ് മത്സരം. വനിതാ ടീം സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റു.

ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നിറങ്ങും. വനിതകളുടെ 4×400 മീറ്റര്‍ റിലേ ടീമും കളത്തിലിറങ്ങുന്നുണ്ട്. ബോക്‌സിങ്ങില്‍ അമിത് പാംഗല്‍ സെമി ഫൈനലില്‍ ഇറങ്ങും. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ ദീപികാ പള്ളിക്കല്‍-സൗരവ് ഘോഷാല്‍ സഖ്യം സെമിയില്‍ ഇറങ്ങുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here