റഷ്യയിൽനിന്നും അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി 90 ശതമാനവും നിരോധിക്കുമെന്ന് യൂറോപ്യൻ യൂണിയൻ തീരുമാനമെടുത്തതിന്റെ പുറകെ രാജ്യാന്തര വിപണിയിൽ എണ്ണ വില ബാരലിന് 124 ഡോളറിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സൗദി അറേബ്യ, കൂടുതൽ എണ്ണ ഉൽപ്പാദിപ്പിച്ചു യൂറോപ്യൻ യൂണിയന് നൽകാം എന്നൊരു ആശയം മുന്നോട്ടു വച്ചിട്ടുണ്ട്. ഈ വാർത്ത വന്നതിനു പുറകെ എണ്ണ വില കുത്തനെ കുറഞ്ഞു112 – 114 ഡോളറിലെത്തി. സൗദിയും, റഷ്യയും ഒപെക്കിൽ അംഗരാജ്യങ്ങളായിരിക്കെ, സൗദി ഇത്തരമൊരു തീരുമാനം എടുക്കുമോയെന്ന കാര്യത്തിൽ വിദഗ്ധർക്ക് സംശയമുണ്ട്. സൗദി എണ്ണ ഉൽപ്പാദനം കൂട്ടുകയാണെങ്കിൽ ആഗോളതലത്തിൽ എണ്ണവില കുറയാൻ സാധ്യതയുണ്ട്.