ഒന്നാം വാർഷികാഘോഷം: കോട്ടയത്ത് ഗതാഗത നിയന്ത്രണം ഇങ്ങനെ…

0
221

കോട്ടയം • രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ജില്ലാതല ആഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയുടെ ഭാഗമായി നാളെ രാവിലെ 9 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഘോഷയാത്ര തീരും വരെയാണ് ക്രമീകരണമെന്ന് പൊലീസ് പറഞ്ഞു.

• ചിങ്ങവനം ഭാഗത്തുനിന്നു എംസി റോഡിലൂടെ കുമരകം ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾക്ക് സിമന്റ് കവല ജം‌ക്‌ഷ‌നിൽ എത്തി പാറേച്ചാൽ റോഡു വഴി തിരുവാതുക്കൽ – കുരിശുപള്ളി – അറുത്തൂട്ടി ജം‌ക്‌ഷ‌ൻ വഴി യാത്ര തുടരാം. നഗരത്തിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ ചാലുകുന്ന് ജം‌ക്‌ഷ‌നിൽ എത്തി പോകണം. നഗരത്തിലേക്കുള്ള സ്വകാര്യ ബസുകൾക്ക് ചാലുകുന്ന് ജംക്‌ഷനിൽനിന്നു ബേക്കർ ജം‌ക്‌ഷ‌ൻ വഴി നാഗമ്പടത്തേക്ക് പോകാം.

• ചിങ്ങവനം ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ഐഡ ജം‌ക്‌ഷ‌നിൽ എത്തി ടിബി റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകണം.
• ചിങ്ങവനം ഭാഗത്തുനിന്നു എംസി റോഡിലൂടെ മണർകാട് ഭാഗത്തേക്ക് പോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ ജംക്‌ഷനിൽ എത്തി ബൈപാസ് റോഡു വഴി ഈരയിൽക്കടവ് വഴി ബസേലിയസ് കോളജിനു സമീപമെത്തി യാത്ര തുടരണം. വലിയ വാഹനങ്ങൾ മണിപ്പുഴ ജംക്‌ഷനിൽനിന്നു കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം.

• മണർകാട് ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകൾ കലക്ടറേറ്റ്, ലോഗോസ്, റെയിൽവേ സ്റ്റേഷൻ വഴി നാഗമ്പടം ബസ് സ്റ്റാൻഡിലെത്തി പോകണം.
• നാഗമ്പടം സ്റ്റാൻഡിൽ നിന്നു ചിങ്ങവനം ഭാഗത്തേക്ക് പോകേണ്ട ബസുകൾക്കു പതിവ് റൂട്ട് ഉപയോഗിക്കാം.
• തിരുവാർപ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തിരുവാതുക്കൽ – പുത്തനങ്ങാടി വഴിയും കുമരകം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ഇല്ലിക്കൽ വഴിയും അറുത്തൂട്ടി ജം‌ക്‌ഷ‌നിൽ എത്തി ബേക്കർ ജം‌ക്‌ഷ‌ൻ, സിയേഴ്സ് ജം‌ക്‌ഷ‌ൻവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകണം.

• നാഗമ്പടം സ്റ്റാൻഡിൽ നിന്നു കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ബേക്കർ ജം‌ക്‌ഷ‌നിൽ എത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കു പോകണം.
• നാഗമ്പടം സ്റ്റാൻഡിൽ നിന്നു ഏറ്റുമാനൂർ / മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ നഗരത്തിലെത്താതെ യാത്ര തുടരണം.
• നാഗമ്പടം സ്റ്റാൻഡിൽ നിന്നു മണർകാട് ഭാഗത്തേക്കു പോകേണ്ട ബസുകൾ റെയിൽവേ സ്റ്റേഷൻ – ജംക്‌ഷനിൽ എത്തി പൊലീസ് ക്ലബ് വഴി പോകണം.

• കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നു ഏറ്റുമാനൂർ, കുമരകം, ചേർത്തല തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാർ ജം‌ക്‌ഷ‌ൻ വഴി പുളിമൂട് ജം‌ക്‌ഷ‌നിൽ എത്തി കാരാപ്പുഴ – തിരുവാതുക്കൽ – അറുത്തൂട്ടി ജംക്‌ഷനിൽ എത്തി യാത്ര തുടരണം.
• ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ ഗാന്ധിനഗറിൽ നിന്നു മെഡിക്കൽ കോളജിൽ എത്തി കുടയംപടി – ചാലുകുന്ന് – അറുത്തൂട്ടി – തിരുവാതുക്കൽ – കാരാപ്പുഴ പുളിമൂട് ജം‌ക്‌ഷ‌ൻ വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തണം.
• ഏറ്റുമാനൂർ ഭാഗത്തു നിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട ചെറു വാഹനങ്ങൾ വട്ടമൂട് വഴി കഞ്ഞിക്കുഴിയിലെത്തി പുതുപ്പള്ളി വഴി യാത്ര തുടരണം.
• ഏറ്റുമാനൂർ ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ നാഗമ്പടം സ്റ്റാൻഡിലെത്തി സർവീസ് അവസാനിപ്പിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here