യുക്രെയ്‌നെ മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്നത് നാറ്റോ’

0
49

 

മോസ്‌കോ• യുക്രെയ്‌ൻ സംഘർഷം മൂന്നാംലോക മഹായുദ്ധത്തിലേക്കു നീങ്ങുമെന്ന മുന്നറിയിപ്പുമായി റഷ്യ. യുക്രെയ്‍നിന് സൈനിക സഹായം നൽകുന്നത് യുഎസ് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾ ഏകപക്ഷീയമാണെന്നും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ടെലിവിഷൻ അഭിമുഖത്തിൽ ആരോപിച്ചു. യുക്രെയ്‌നിനെ മുന്നിൽ നിർത്തി നാറ്റോയാണ് യുദ്ധം ചെയ്യുന്നത്. മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത ഗൗരവമായിത്തന്നെ കാണണമെന്നും യുക്രെയ്‍നിന് കൂടുതൽ ആയുധങ്ങൾ നൽകി എരിതീയിൽ എണ്ണ ഒഴിക്കരുതെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു.

സമാധാന ചർച്ചകൾ അട്ടിമറിക്കാനുള്ള യുക്രെയ്‍ൻ നീക്കം അപലപനീയമാണ്. ‘അയാൾ നല്ലൊരു നടനാണ്’ യുക്രെയ്‍ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയെ ഉന്നമിട്ട് സെർഗെയ് ലാവ്‌റോവ് പറഞ്ഞു. പര‌സ്‌പര വിരുദ്ധമായ കാര്യങ്ങളാണ് അയാൾ സംസാരിക്കുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ സമാധാന ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here