പാലക്കാട് പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സർഗ്ഗസമീക്ഷ 2022 സാഹിത്യരചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
കഴിഞ്ഞ വർഷത്തെപ്പോലെ എട്ടു വയസ്സുമുതൽ പതിമൂന്നു വയസ്സുവരെയും പതിന്നാല് വയസ്സുമുതൽ പതിനെട്ടു വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം.
മലയാളം കവിത, മലയാളം കഥ, ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ എന്നീ വിഭാഗങ്ങളിൽ മത്സരിക്കുന്നതിനായി സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2022 മെയ് മാസം 31 ന് അകം അയക്കേണ്ടതാണ്.
സൃഷ്ടിയോടൊപ്പം മത്സരാർത്ഥിയുടെ പേരും വയസ്സും വിഭാഗവും വിദ്യാലയത്തിന്റെ പേരും ബന്ധപ്പെടേണ്ട ടെലഫോൺ ഉൾപ്പെട്ട വിലാസവും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
പ്രമുഖ സാഹിത്യകാരൻമാരുടെ ജൂറി സൃഷ്ടികൾ വിലയിരുത്തി വിജയികളെ നിർണ്ണയിക്കുന്നതാണ്. ആഗസ്റ്റിൽ പാലക്കാട്ട് വെച്ചു നടക്കുന്ന പ്രവാസി സംഗമത്തിൽവെച്ച് വിജയികൾക്കുള്ള ക്യാഷ് അവാർഡും പാരിതോഷികങ്ങളും സമ്മാനിക്കുന്നതായിരിക്കും.