മഹാരാഷ്ട്രയില്‍ ഇന്ന് 6,190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,241 പേര്‍ രോഗമുക്തി നേടി. 1,25,418 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 127 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,837 ആയി.
16,72,858 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15,03,050 പേര്‍ ഇതിനോടകം രോഗമുക്തരായി. 89.85 ശതമാനമാണ് സംസ്ഥാനത്ത് രോഗമുക്തി നിരക്ക്.