വെലിങ്ടണ്: ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തവിധം അതിമാരക ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്ന നിയമം പാസാക്കാന്‍ ന്യൂസിലന്‍ഡ്.
ഇതിനായി നടത്തിയ ജനഹിതപരിശോധനയുടെ പ്രാഥമിക ഘട്ടത്തില്‍തന്നെ 65 ശതമാനത്തിലേറെ പേര് അനുകൂലിച്ചു. ‘സഹാനുഭൂതിയുടെയും ദയാവായ്പിെന്റയും വിജയമാണിതെ’ന്ന് ദയാവധ നിയമത്തിനുവേണ്ടി വാദിക്കുന്നവര്‍ അവകാശപ്പെട്ടു.
മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക്, വിദഗ്ധരുടെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാന്‍ ഇനി കഴിയും.ഇതിന് രണ്ടു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തണം. മതിയായ നിയമസംരക്ഷണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ദുരുപയോഗസാധ്യത കൂടുതലാണെന്ന്, നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു.
നിലവില്‍ കാനഡ, നെതര്‍ലന്‍ഡ്സ് തുടങ്ങി ഏതാനും രാജ്യങ്ങളില്‍ ദയാവധം നിയമവിധേയമാണ്.