തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം, പി.സി.ജോര്‍ജ് എന്നിവരെ ഉടന്‍ യുഡിഎഫില്‍ എടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം.ഹസന്‍. പുതിയ കക്ഷികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ളവരുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
സാമ്ബത്തിക സംവരണത്തില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത അഭിപ്രായം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. സഭയുടെ വിമര്‍ശനത്തില്‍ തെറ്റു കാണുന്നില്ല. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുമെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഹസന്‍ പറഞ്ഞു.