കോഴിക്കോട് : സ്റ്റേറ്റ് സീഡ് ഫാം പേരാമ്ബ്ര എഫ് ബ്ലോക്കിലെ തരിശുനില നെല്‍കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം ടി പി രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു.
വെള്ളക്കെട്ടായിരുന്ന സ്ഥലം കൃഷിയോഗ്യമാക്കിയാണ് നെല്‍കൃഷി നടത്തിയത്. ഒന്നരയേക്കറോളം സ്ഥലത്താണ് ജ്യോതി നെല്ലിനം കൃഷി ചെയ്തത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്ബര്‍ സി.എം ബാബു അധ്യക്ഷത വഹിച്ചു. പേരാമ്ബ്ര സീഡ് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്‍്റ് കൃഷി ഓഫീസര്‍ സജീവന്‍ എം.പി, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാം ജീവനക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.