വയനാട്ടിൽ ഇന്ന് എ​ട്ടു പേ​ർ​ക്കു സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

0
80

വ​യ​നാ​ട്: വ​യ​നാ​ട് ജി​ല്ല​യി​ൽ വെ​ള​ളി​യാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 28 പേ​ർ​ക്ക്. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സ​മാ​ണി​ത്. എ​ട്ടു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം പ​ക​ർ​ന്ന​ത്. നാ​ലു പേ​ർ രോ​ഗ​മു​ക്ത​രാ​യി.

തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​റു​പേ​ർ​ക്കും കോ​ട്ട​ത്ത​റ​യി​ലും ക​ൽ​പ്പ​റ്റ​യി​ലും ഒ​രാ​ൾ​ക്കു വീ​ത​വു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​ത്. തൊ​ണ്ട​ർ​നാ​ട് ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ യു​വാ​വി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്കു രോ​ഗം പ​ക​ർ​ന്ന​ത്. കോ​ട്ട​ത്ത​റ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്നെ​ത്തി​യ​വ​രി​ൽ നി​ന്നാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ൽ​പ്പ​റ്റ റാ​ട്ട​ക്കൊ​ല്ലി​യി​ൽ തു​ണി വ്യാ​പ​ര​വു​മാ​യി എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നാ​ണു രോ​ഗം പ​ക​ർ​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here