തമിഴ്നാട്ടിലെ പാളയം – തേവാരം റോഡിന്റെ ഇരുവശങ്ങളിലും പുളി മരങ്ങൾ തണലൊരുക്കി നിൽക്കുന്ന കാഴ്ചയാണിത്. കിലോമീറ്ററുകളോളം ദൂരത്തിൽ പുളി മരങ്ങൾ റോഡിന് കുട ചൂടി നിൽക്കുന്നതുകൊണ്ട് ഇതുവഴി പോകുന്ന വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കത്തുന്ന വെയിലിൽ നിന്നൊരു ആശ്വാസമാണ്….
രാത്രികാലങ്ങളിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ മരത്തിലിടിച്ച് അപകടം ഉണ്ടാകാതിരിക്കാനാണ് മരത്തിൽ കറുപ്പ്, വെള്ള നിറത്തിൽ പെയിന്റടിച്ചിരിക്കുന്നത്. എം.ജി.ആർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് റോഡരികിൽ തണലിനായി മരങ്ങൾ നട്ടുപിടിപ്പിച്ചത്….