സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ – വീഡിയോ

0
95

മധ്യപ്രദേശിലെ ബര്‍വാനിയില്‍ സിഖ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രേം സിങ് എന്ന യുവാവാണ് പോലീസിന്റെ ക്രൂരതക്ക് ഇരയായത്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ പോലീസ് അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ എസ്ഐ സീതാറാം യാദവിനെയും ഹെഡ് കോൺസ്റ്റബിൾ മോഹൻ ജാമ്രെയെയും സസ്പെൻഡ് ചെയ്തു.

പോലീസ് യുവാവിന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘അവര്‍ ഞങ്ങളെ അടിക്കുകയാണ്. അവര്‍ ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയാണ്.’ -എന്ന് പറഞ്ഞ് ഉറക്കെ കരയുന്ന പ്രേംസിങ് ചുറ്റും നില്‍ക്കുന്നവരോട് രക്ഷിക്കാനും അപേക്ഷിക്കുന്നുണ്ട്.

വീഡിയോ പുറത്തുവന്നതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടപെട്ടു. ‘ബര്‍വാനിയിലുണ്ടായ ക്രൂരമായ സംഭവം എന്നെ വേദനിപ്പിക്കുന്നു. ഇത്തരം ക്രൂരതയും തെറ്റായ പെരുമാറ്റവും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’ – ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here