തൃശ്ശൂർ :- പൂരത്തിനു മുന്നോടിയായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.യോഗത്തിൽ കോവിഡ് നിയന്ത്രണങ്ങളില്ലാതെ എന്നാൽ മാസ്കും സാനിറ്റൈസറും പോലുള്ള സ്വയം മുൻകരുതലുകൾ പാലിച്ചു കൊണ്ട് പൂരം അതിഗംഭീരമായി നടത്തുവാൻ തീരുമാനിച്ചതായി യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ദേവസ്വം മന്ത്രി അറിയിച്ചു. മെയ് 10 നാണ് ഈ വർഷത്തെ തൃശ്ശൂർ പൂരം.